പ്രകാശും രാജേഷും റിമാന്‍ഡില്‍

ഈ മാസം 14നാണ് രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തെളിവെടുപ്പിനായി ഏഴു ദിവസം കസ്‌റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായതിനാലാണ് ഗുണ്ടകളെ ജയിലിലേക്ക് മടക്കി അയക്കുന്നത്. കൊച്ചി, ഇടുക്കി, മാരാരിക്കുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പ്രതികളില്‍ നിന്ന് തെളിവെടുത്തത്. കേസില്‍ 14, 15 പ്രതികളായാണ് ഇവരെ ചേര്‍ത്തിരിക്കുന്നത്.
റിമാന്‍ഡ് കാലവധി അവസാനിച്ചാലും ഗുണ്ടാനിയമ പ്രകാരം പൊലീസിന് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യാനാകും. അതിനിടെ പോള്‍ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചങ്ങനാശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയ അബിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദില്ലിയില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.












Click it and Unblock the Notifications