നാടും നഗരവും പെരുന്നാള്‍ ആഘോഷത്തില്‍

രാവിലെയുള്ള പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് ആഘോഷങ്ങളിലേക്ക് കടന്നിരിയ്‌ക്കുകയാണ് എല്ലാവരും. ബന്ധുവീടുകളിലെ സൗഹൃദസന്ദര്‍ശനങ്ങളും ആരംഭിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും പള്ളികളിലും ഒരുക്കിയ ഈദ് ഗാഹുകളില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തതത്.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തിലും കോഴിക്കോട്ട് മാനാഞ്ചിറ മൈതാനത്തും ഈദ്‌ഗാഹുകള്‍ ഒരുക്കിയിരുന്നു. കോഴിക്കാട് മാനാഞ്ചിറ മൈതാനത്ത് ഹുസൈന്‍ മടവൂരും തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയും പ്രഭാഷണം നടത്തി.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്‌ചയായിരുന്നു പെരുന്നാള്‍. ഒമാനിലും ഉത്തരേന്ത്യയിലും തിങ്കളാഴ്‌ചയാണ് ആഘോഷം. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തിന് തിങ്കളാഴ്‌ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications