ആണവരഹസ്യം: ഖാന്റെ കത്ത് പുറത്ത്

ഭാര്യ ഹെനിയ്‌ക്കയച്ച കത്തിലാണ് ആണവ വിവാദത്തില്‍ താനെങ്ങനെ ബലിയാടായി എന്നതും ഉത്തര കൊറിയ, ഇറാന്‍ ആണവപദ്ധതികളില്‍ പാകിസ്‌താന്റെപങ്കും ഖാന്‍ വെളിപ്പെടുത്തുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്റ്റര്‍ഡാമിലെ ഒരു സുഹൃത്തിനും ലണ്ടനിലെ മകള്‍ ദിനയ്‌ക്കും കത്തിന്റെ പകര്‍പ്പ് ഖാന്‍ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും അവരുടെ ഉപദേഷ്‌ടാവ് ജനറല്‍ ഇംതിയാസിന്റെയും നിര്‍ദേശമനുസരിച്ചാണ് ആണവ സാങ്കേതികവിദ്യയുടെ വിശദാംശങ്ങളും രൂപരേഖയും ഇറാന് കൈമാറിയതെന്ന് കത്തില്‍ പറയുന്നു. 1982ല്‍ രണ്ട് അണ്വായുധങ്ങള്‍ നിര്‍മ്മിയ്‌ക്കാനാവശ്യമായ യുറേനിയം ചൈന പാകിസ്ഥാന് കൈമാറിയെന്നും കത്തിലുണ്ട്.
പാകിസ്‌താനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലയ്‌ക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം.












Click it and Unblock the Notifications