ഇന്ത്യാപാക് സെക്രട്ടറിതല ചര്‍ച്ച 26ന്

മുംബൈ ഭീകരാക്രമണത്തിനു ശേഷം തീവ്രവവാദികള്‍ക്കു നേരെ പാക്കിസ്‌ഥാന്‍ സ്വീകരിച്ച നടപടികള്‍ മന്ത്രിതല കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും.. ഇന്ത്യ കൈമാറിയ നടപടി രേഖകളും അവയോടുള്ള പാക്കിസ്‌ഥാന്റെ സമീപനവും ചര്‍ച്ചക്കിടെ ഇന്ത്യ ഉന്നയിച്ചേക്കും.
ജൂലൈയില്‍ ഈജിപ്‌തില്‍ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നതനേതാക്കള്‍ തമ്മില്‍ കാണുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് നേതാക്കള്‍ ന്യൂയോര്‍ക്കില്‍ എത്തുന്നത്.
വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച്ചയ്‌ക്കു കളമൊരുക്കാന്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരായ നിരുപമ റാവുവും സല്‍മാന്‍ ബഷീറും ര്‍ 26ന് ചര്‍ച്ച നടത്തുന്നുണ്ട്. കശ്‌മീര്‍ പ്രശ്‌നവും തീവ്രവാദവും അടക്കമുളള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യും. വിദേശകാര്യസെക്രട്ടറിമാരുടെ ചര്‍ച്ചയ്‌ക്കു ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരായ എസ്‌എം കൃഷ്‌ണയും ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്‌ച നടത്തുക.
കഴിഞ്ഞ ജൂലൈയില്‍ ഈജിപ്‌തിലെ ഷറം അല്‍ഷെയ്‌ഖില്‍ നടന്ന ചേരിചേരാ ഉച്ചകോടിയ്‌ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടന്ന രണ്ടര മണിക്കൂര്‍ കൂടിക്കാഴ്‌ചയിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications