'സയീദിന്റെ വീട്ടു തടങ്കല്‍ മുഖം രക്ഷിക്കാനെന്ന് '

ഇതിന് മുമ്പ് ഒരു തവണ ഹഫീസിനെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നെങ്കിലും, തെളിവില്ലെന്ന കാരണത്താല്‍ ലാഹോര്‍ കോടതി മോചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസ് ഇപ്പോള്‍ പാക് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നതിന് ഇന്ത്യ സയീദിനെതിരെ ഒട്ടേറെ തെളിവുകള്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം പാകിസ്ഥാന്‍ തള്ളിയിരുന്നു.
സയീദിന്റെ വീട്ടുതടങ്കല്‍ മുഖം രക്ഷിക്കാനുള്ള പാക്കിസ്‌ഥാന്റെ ശ്രമം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഭീകരാക്രമണത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് സയീദിനെ പാക്കിസ്‌ഥന്‍ ചോദ്യം ചെയ്യണമെന്ന് ചിദംബരം ആശ്യപ്പെട്ടു.
സയീദിനെതിരായ എല്ലാതെളിവുകളും ഇന്ത്യ പാക്കിസ്‌ഥാന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ സയീദിനെതിരെയുള്ള രണ്ട്‌് എഫ്‌ഐആറുകളിലും മുബൈ ആക്രമണത്തിന്റെ കാര്യം പാക്കസ്‌ഥാന്‍ പറയുന്നില്ലെന്നും ഇനി നടപടിയെടുക്കേണ്ടത് പാക്കിസ്‌ഥാനാണന്നും ചിദംബരം വ്യക്തമാക്കി.












Click it and Unblock the Notifications