അദ്വാനിയുടെ രാഷ്ട്രീയ ജീവിതം തീരാറായി: പരിക്കാര്‍

അദ്വാനിജിയുടെ കാലം ഏകദേശം പൂര്‍ത്തിയായിരിക്കുന്നു. കുറച്ചുവര്‍ഷം കൂടി അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ തുടര്‍ന്നേയ്‌ക്കാം. അച്ചാര്‍ രണ്ടു വര്‍ഷം വരെ രുചികരമാണ്. എന്നാല്‍ അതിലും പഴകിയാല്‍ അത് പുളിച്ച് പൂപ്പല്‍ പിടിച്ച് കേടാകും. അതു പോലെയാണ് അദ്വാനിയുടെ രാഷ്ട്രീയ ജീവിതമെന്ന് പരിക്കാര്‍ പരിഹസിച്ചു.
എന്നാല്‍ അദ്വാനി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരിക്കുമെന്നുംആര്‍ജവവും വ്യക്തി വൈശിഷ്‌ട്യവും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം തന്നെയാണ് ബിജെപിയിലെ ഏറ്റവും മികച്ച നേതാവെന്നും പരിക്കാര്‍ പറഞ്ഞു. ഈ കാര്യങ്ങളില്‍ അദ്വാനിയോട് തനിക്ക് വളരെ ബഹുമാനമുണ്ട്.
പാര്‍ട്ടി നേതൃനിരയില്‍ യുവത്വത്തിന് പ്രധാന്യം കൊടുക്കണമെന്നും പരിക്കാര്‍ ആവശ്യപ്പെട്ടു. വിശ്വാസ്യതയുളള യുവത്വത്തെയാണ് പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കേണ്ടത്. താന്‍ മുതിര്‍ന്നവര്‍ക്കെതിരെയല്ല. അതേ സമയം 40-60 പ്രായത്തിലുളള നേതാക്കള്‍ക്ക് പാര്‍ട്ടി കൂടുതല്‍ പ്രധാന്യം നല്‍കണം. പരിക്കാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഗോവന്‍ പ്രതിപക്ഷ നേതാവാണ് മനോഹര്‍ പരിക്കാര്‍. ഡിസംബറില്‍ ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന രാജ്‌നാഥ് സിങ്ങിന്റെ പിന്‍ഗാമിയായി പരിക്കാറിന്റെ പേരും ഇന്ദ്രപ്രസ്ഥത്തില്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications