അസമില്‍ വീണ്ടും ഭൂചലനം

മ്യാന്‍മറിലാണ് ഈ തുടര്‍ ചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറിന് പുറമേ അസം, അരുണാചല്‍, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചലനം അനുഭവപ്പെട്ടു.
പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഈ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടാകുന്നത്. ഇതിനിടെ ഭൂട്ടാനില്‍ തിങ്കളാഴ്‌ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ ചൊവ്വാഴ്‌ച രാവിലെ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്.












Click it and Unblock the Notifications