റിയാലിറ്റിഷോ കണ്ട് യുവതി ആത്മഹത്യ ചെയ്‌തു
ആഗ്ര: റിയാലിറ്റി ഷോയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സ്വന്തം ജീവിതത്തിലെ സംഭവവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി ആത്മഹത്യ ചെയ്‌തു.
സച്ച് കാ സാമ്‌ന എന്ന റിയാലിറ്റിഷോ കണ്ടശേഷമാണ് യുവതി ആത്മഹത്യചെയ്‌തത്. ഷോയില്‍ ചലച്ചിത്രതാരം രൂപാ ഗാംഗുലിയുടെ അനുഭവങ്ങള്‍ കണ്ട് സ്വന്തം അനുഭവവുമായി സാമ്യമുണ്ടെന്ന് മനസ്സിലാക്കി മകള്‍, ഭാര്യ, അമ്മ എന്നീ നിലകളില്‍ പരാജയപ്പെട്ടതായി കരുതിയാണ് യുവതിയുടെ ആത്മഹത്യ.
പല്ലവി(32) എന്ന യുവതിയാണ് ആത്മഹത്യ ചെയ്‌തത്. പന്ത്രണ്ടുകാരന്റെ അമ്മയായ ഇവര്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് മറ്റൊരാള്‍ക്കൊപ്പമാണ് കഴിയുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച സച്ച് കാ സാമ്‌ന കണ്ടപ്പോള്‍ മുതല്‍ ഇവര്‍ മാനസികാഘാതത്തിലായിരുന്നുവെന്ന് ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ധര്‍മേന്ദ്ര പറഞ്ഞു.
ഞായറാഴ്‌ച ഉച്ചയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ധര്‍മേന്ദ്ര നല്ലവ്യക്തിയാണെന്നും കത്തെഴുതിവച്ചശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്‌തത്.












Click it and Unblock the Notifications