ഭീകരാക്രമണം നേരിടാന്‍ ഇന്ത്യ സുസജ്ജം: ചിദംബരം

ഏത് ഭീകരാക്രമണം നേരിടാനും രാജ്യത്തെ സുരക്ഷാ സേനകള്‍ സജ്ജരാണെന്നും അദ്ദേഹം അറിയിച്ചുയ ദല്ലിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് തരത്തിലുള്ള ഭീഷണിയും ആക്രമണവും കാലതാമസം കൂടാതെ നേരിടാനുള്ള ഒരുക്കങ്ങള്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗവും സുരക്ഷാ സേനകളും നടത്തിയിട്ടുണ്ട്.
ഭീകരാക്രമണത്തിനെതിരെയും ആക്രണഭീഷണിക്കെതിരെയും ഉള്ള ഇന്ത്യയുടെ നടപടികള്‍ ദ്രുതഗതിയിലായിരിക്കും. അതിര്‍ത്തിയില്‍ നിന്നുള്ള ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ഇന്ത്യയ്‌ക്ക് ബോധ്യമുണ്ട്- ചിദംബരം പറഞ്ഞു.
മഹാരാഷ്ട്രത്തില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം അറിയിച്ചു.
ഉത്സവകാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ കഴിഞ്ഞയാഴ്‌ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേപോലെതന്നെ ഏതാനും ആഴ്‌ച മുമ്പ് അമേരിക്കയും ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മുംബൈ മോഡല്‍ ഭീകരാക്രമണം വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി വിക്ടോറി പ്രീമിയര്‍ ജോണ്‍ ബ്രംബി മുംബൈ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications