ഐഎസ്‌ഐ ചാരന്‍ പിടിയില്‍
പട്‌ന: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള വിലപ്പെട്ട രഹസ്യരേഖകളുമായി ഒരു ഐഎസ്‌ഐ ചാരനെ പട്‌നയില്‍ നിന്നും പിടികൂടി.
നേപ്പാളിലേയ്‌ക്കുള്ള യാത്രാമധ്യേ തിങ്കളാഴ്‌ച രാത്രി വൈകീയാണ് ഇയാള്‍ പ്രത്യേക ദൗത്യസേനയുടെ പിടിയിലായത്. മുന്‍ ഇന്ത്യന്‍ സൈനികനായ സദാശു സര്‍ക്കാര്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ഇന്തോ-പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ സംബന്ധിച്ച രേഖകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
ഐഎസ്‌ഐ ഏജന്റാണെന്ന് സംശയിച്ച് തിങ്കളാഴ്‌ച കൊല്‍ക്കത്തയില്‍ നിന്നും ഒരു ദില്ലി സ്വദേശിനിയെ പിടികൂടിയിരുന്നു. ദില്ലി പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച ജ്യോതി റാണ എന്ന സ്‌ത്രീയാണ് അറസ്‌റ്റിലായത്.
ഇവര്‍ ഇടക്കിടെ മലേഷ്യക്ക് പോകാറുണ്ടെന്നും ജമ്മുകശ്‌മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും യുവതികളെ വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications