കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കുഴിമാടങ്ങള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ?

  • By Staff
Google Oneindia Malayalam News

Mass grave of 1850s' heroes?
ലഖിംപുര്‍ (ഉത്തര്‍പ്രദേശ്‌): നൂറ്റമ്പതിലേറെ വര്‍ഷം പഴക്കമുണ്ടെന്ന്‌ കരുതുന്ന മനുഷ്യാസ്ഥിക്കൂടങ്ങളുടെ കൂമ്പാരം ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കണ്ടെത്തി. ജില്ലാ തലസ്ഥാനത്ത്‌ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ ബധോര ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടെന്നും പുരാവസ്‌തു ഗവേഷക വിഭാഗത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഭാഗം ശ്‌മശാന ഭൂമിയല്ലെന്ന്‌ രേഖകള്‍ പരിശോധിച്ചതിലൂടെ വ്യക്തമായിട്ടുണ്ടെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു.

1856-58 കാലയളവില്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ മുഹമ്മദി മേഖല സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും ചെയ്‌തതായി ചരിത്രം പറയുന്നുണ്ട്‌. കണ്ടെത്തിയ കുഴിമാടം അന്നത്തെ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടേതാണോ എന്ന്‌‌ സംശയം ഉയര്‍ത്തിയിട്ടുണ്ട്.

ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി കൃഷിഭൂമി കിളയ്‌ക്കുമ്പോഴാണ്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. അതോടെ പണി നിര്‍ത്തിവെച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യയുടെ ഒരു സംഘം ചൊവ്വാഴ്‌ച പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X