വിശുദ്ധ പശു: തരൂര്‍ സോണിയയെ കണ്ടു

സോണിയയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. വിവാദമായ കന്നുകാലി ക്ലാസ് പരാമര്‍ശം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാനാണ് തരൂര്‍ സോണിയയെ കണ്ടതെന്നാണ് സൂചന.
എന്നാല്‍ കൂടിക്കാഴ്‌ചയുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. വൈകീട്ട് അഞ്ചുമണിക്ക് തരൂര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കാണുന്നുണ്ട്. ലൈബീരിയയിലെ സന്ദര്‍ശം പൂര്‍ത്തിയാക്കി തരൂര്‍ തിങ്കളാഴ്‌ചയാണ് ദില്ലിയില്‍ തിരിച്ചെത്തിയത്.
വിവാദത്തില്‍ തരൂരിന് അനുകൂലമായി ആദ്യം ഔദ്യോഗികമായി പ്രതികരിച്ചത് മന്‍മോഹന്‍ സിങായിരുന്നു. തരൂരിന്റെ പരാമര്‍ശം വെറും തമാശയാണെന്നായിരുന്നു മന്‍മോഹന്‍ പറഞ്ഞത്.
എന്നാല്‍ സംഭവത്തില്‍ സോണിയ ഇതേവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കല്‍ തരൂരിനെതിരെ നടത്തുന്ന പടയൊരുക്കത്തില്‍ നേതൃനിരയ്‌ക്ക പങ്കില്ലെന്നാണ് ഇത് നല്‍കുന്ന സൂചന.
അതുകൊണ്ടുതന്നെ വിവാദത്തില്‍ തരൂരിനെതിരെ നടപടിയൊന്നും ഉണ്ടാകാനിടയില്ലെന്നും സൂചനയുണ്ട്.












Click it and Unblock the Notifications