മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്‌തില്ല
ദില്ലി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്കിടെ മുല്ലപ്പെരിയാറില്‍ സര്‍വേക്ക് അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിയ്‌ക്കാനുള്ള തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് എംപിമാര്‍ പിന്മാറി.
ചൊവ്വാഴ്‌ച രാവിലെ നടന്ന പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം അവര്‍ അവതരിപ്പിച്ചില്ല. തമിഴ്‌നാട്ടിലെ ഡിഎംകെ - കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ആറോളം കേന്ദ്രന്ത്രിമാര്‍ കൂടിയുണ്ടായിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരേ കേന്ദ്ര മന്ത്രിമാര്‍ കൂടി ഉള്‍പ്പെടുന്ന സംഘം വിമര്‍ശനം ഉയര്‍ത്തുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് വിഷയം അവതരിപ്പിക്കാതിരുന്നത്.
ഇതേ തുടര്‍ന്ന് മുന്‍നിശ്ചയ പ്രകാരം ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് എംപിമാര്‍ പിരിഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ആവശ്യമായ സ സഹായസഹകരണങ്ങള്‍ നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ഇവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കാണുന്നുണ്ട്.












Click it and Unblock the Notifications