നീലകണ്‌ഠന്റെ സ്ഥലംമാറ്റം: പിണറായിക്ക് നോട്ടീസ്
കൊച്ചി: കെല്‍ട്രോണിന്റെ ഹൈദരാബാദ് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സിആര്‍ നീലകണ്‌ഠന്‍ നല്‍കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യവസായ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. ശശീധരന്‍ നായര്‍ക്കും ഹൈക്കോടതി നോട്ടിസയച്ചു.
തന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ ഇവരുടെ ഇടപെടലുകളാണെന്നും കേസില്‍ ഇരുവരേയും കക്ഷി ചേര്‍ക്കണമെന്നുമുള്ള നീലകണ്‌ഠന്റെ ഹര്‍ജിയിലാണ് നടപടി. രാഷ്ട്രീയനിലപാടുകള്‍ മുന്‍നിര്‍ത്തി ദുരുദ്ദേശ്യപരമായാണ് തന്നെ സ്ഥലംമാറ്റിയതെന്നാണ് ഹര്‍ജിയില്‍ ആരോപിയ്‌ക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് നീലകണ്‌ഠനെ ഹൈദരബാദിലേക്ക് സ്ഥലംമാറ്റിയത്. സ്ഥലം മാറ്റം ആദ്യം സ്‌റ്റേ ചെയ്‌ത കോടതി പിന്നീട് നീലകണ്‌ഠനോട് ഹൈദരാബാദില്‍ ജോലിയില്‍ പ്രവേശിയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് 'ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്‌തകം രചിച്ച നീലകണ്‌ഠന്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്.












Click it and Unblock the Notifications