പോള്‍ വധം: അബി പിടിയിലായെന്ന് സൂചന

പോള്‍ വധത്തില്‍ അബിയ്‌ക്കും പങ്കുണ്ടെന്ന് കേരള പൊലീസ് ദില്ലിയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് വ്യക്തമായാത്. ദില്ലിയിലെത്തിയ രണ്ടംഗ പൊലീസ് സംഘം അവിടെയുള്ള അബിയുടെ ബന്ധുക്കളെ ചോദ്യം ചെയ്‌തിരുന്നു.
ദില്ലിയില്‍ നിന്നും അബിയുമായിട്ടാണ് പൊലീസ് കേരളത്തിലെത്തിയതെന്നും ആലപ്പുഴയില്‍ നിന്നും ഇയാള്‍ അറസ്റ്റിലായെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഇവയ്‌ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
മാരാരിക്കുളം പൊലീസ് കസ്റ്റേഷനിലെത്തി അബി കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും അന്വേഷണ സംഘം രാവിലെ പത്തുമണിയോടെ ആലപ്പുഴയില്‍ എത്തും.
കുരങ്ങ് നിസാര്‍ എന്നയാള്‍ക്കെതിരെ അബി നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് മണ്ണഞ്ചേരിയിലേയ്‌ക്ക് ചങ്ങനാശേരിയിലെ ഗുണ്ടാസംഘം എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
അബിയുടെ സഹോദരന്‍ റിയാസ്, സഹോദരന്റെ മക്കളായ മര്‍സൂക്ക്, ഫാറൂഖ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications