മക്കളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജ കുറ്റക്കാരി
ലണ്ടന്‍: രണ്ട് പെണ്‍മക്കളെ കറിക്കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജ കുറ്റക്കാരിയാണെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു.
രേഖ കുമാറി ബക്കര്‍(41)നെയാണ് കോംബ്രഡ്‌ജ് ക്രൗണ്‍ കോടതി കുറ്റക്കാരിയായി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും. മക്കളായ ഡാവിന ബേക്കര്‍(16), ജാസ്‌മിന്‍ ബേക്കര്‍(13)എന്നിവരെയാണ് രേഖ കൊലപ്പെടുത്തിയത്.
2007 ഡൂണില്‍ കേംബ്രിഡ്‌ജിലെ വീട്ടില്‍ വച്ചാണ് ഹോട്ടല്‍ ജീവനക്കാരിയായ രേഖ മക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ആദ്യം ആക്രമിക്കപ്പെട്ട ഡേവിനയുടെ ദേഹത്ത് 39 മുറിവുകളുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി.
രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്‌ത് താന്‍ വീട്ടില്‍ ക്രൂരമായ കൃത്യം ചെയ്‌തുവന്ന് രേഖ വെളിപ്പെടുത്തുകയായിരുന്നു.
കൊലയ്‌ക്കുശേഷം തന്റെ ഗതി മക്കള്‍ക്കുണ്ടാവരുതെന്നും അവര്‍ ആര്‍ക്കും ഭാരമാവരുതെന്നും അവര്‍ എഴുതിവച്ചിരുന്നു. മക്കളുടെ സംരക്ഷണത്തെച്ചൊല്ലി രേഖയും മുന്‍ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാവാം കൊലപാതകത്തിന് വഴിവച്ചതെന്നും കോടതി കണ്ടെത്തി.












Click it and Unblock the Notifications