മുന്ദാസിര്‍ സ്വിസ്സ് അഭയം തേടുന്നു

സ്വിറ്റ്‌സര്‍ലാന്റില്‍ രാഷ്ട്രീയഅഭയം തേടാനാണ് മുന്ദാസിര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് ചാനലായ ടിഎസ്‌ആറിന്‍രെ വെബ്‌സൈറ്റിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ മുന്ദാസിറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തമഭാഗങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറാഖിലെ യുഎസ് അധിനിവേശത്തെ പിന്തുണയ്‌ക്കാത്ത നിഷ്‌പക്ഷ രാഷ്ട്രമെന്ന നിലയിലാണ് സ്വിറ്റ്‌സര്‍ലാന്റിനെ പരിഗണിക്കുന്നതെന്നാണ് മുന്ദാസിര്‍ പറയുന്നത്.
ഇറാഖില്‍ അധിനിവേശം നടത്താന്‍ കാരണക്കാരായ ബുഷിനും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇറാഖുകാരെ പ്രേരിപ്പിക്കാനായിട്ടാണ് മുന്ദാസിര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഷൂസേറിന്റെ പേരില്‍ തടവില്‍ക്കഴിയുന്നതിനിടെ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ചും ഇദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഷൂസേറിന് ശേഷം ഇറാഖില്‍ മുന്ദാസിറിന് ഒരു വീരനായകന്റെ പരിവേഷമാണ് ലഭിച്ചത്.












Click it and Unblock the Notifications