കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വന്‍ ബാങ്ക് ലയനത്തിന് കളമൊരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

Fed Bank starts due diligence of Catholic Syrian Bank
തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ ബാങ്ക്‌ ലയനത്തിന്‌ കളമൊരുങ്ങുന്നു. തൃശൂര്‍ ആസ്ഥാനമായി സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പണിമിടപാട്‌ സ്ഥാപനമായ കാത്തലിക്ക്‌ സിറിയന്‍ ബാങ്കിനെ (സിഎസ്‌ബി) ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഫെഡല്‍ ബാങ്ക്‌ ആരംഭിച്ചു.

ഏറ്റെടുക്കല്‍ സാധ്യതകളും മൂല്യവും പരിശോധിക്കുന്നതിനുള്ള ശ്രമമാണ്‌ നടക്കുക. ഈ രംഗത്തെ പ്രമുഖരായ കെപിഎംജി കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ സാമ്പത്തിക നിലയെക്കുറിച്ച്‌ പഠനം (ഡ്യു ഡിലിജെന്‍സ്‌) നടത്തി ഫെഡറല്‍ ബാങ്കിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഒരു മാസത്തിനുള്ളില്‍ ഇത്‌ പൂര്‍ത്തിയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാവും ഏറ്റെടുക്കല്‍ വില നിശ്‌ചയിക്കുക. ബാങ്കിന്റെ മൊത്തം ആസ്‌തി, ബാലന്‍സ്‌ ഷീറ്റിലെ കണക്കുകള്‍, നിഷ്‌ക്രിയ ആസ്‌തികള്‍ എന്നിവയാണ്‌ പ്രധാനമായും പരിശോധിക്കുക. സെപ്‌റ്റംബര്‍ 18ന്‌ ചേര്‍ന്ന ഫെഡറല്‍ ബാങ്ക്‌ ഡയറക്ടേഴ്‌സ്‌ ബോര്‍ഡ്‌ യോഗമാണ്‌ ഏറ്റെടുക്കല്‍ മുന്നോടിയായുള്ള പഠനം നടത്താന്‍ പച്ചക്കൊടി കാണിച്ചത്‌.

സിഎസ്‌ബിയെ ഏറ്റെടുക്കാനുള്ള സാധ്യതകളെപ്പറ്റി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ്‌ ലയനത്തെക്കുറിച്ച്‌ ഫെഡറല്‍ ബാങ്ക്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്‌. ലയന സാധ്യത പരിശോധിക്കുന്നതിന്‌ കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ സാമ്പത്തിക നിലയെക്കുറിച്ച്‌ പഠനം നടത്തുമെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്‌.

സിഎസ്‌ബിയിലെ ഏറ്റവും വലിയ ഓഹരിയുടമയായ തായ്‌ലാന്‍ഡ്‌ വ്യവസായി സുരചന്‍ ചാ‍വ്‍ലയില്‍ നിന്ന്‌ ബാങ്കിന്റെ 21 ശതമാനം ഓഹരികള്‍ വാങ്ങാനാണ്‌ ഫെഡറല്‍ ബാങ്ക്‌ ശ്രമം നടത്തുന്നത്‌. 1994ല്‍ ചൗള സിഎസ്‌ബിയുടെ 38 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ റിസര്‍വ്‌ ബാങ്കിന്റെയുംവിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെയും എതിര്‍പ്പ്‌ മൂലം ഈ ഓഹരികള്‍ കൈവശം വെയ്‌ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പത്ത്‌ ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്‌ക്കരുതെന്ന നിബന്‌ധനയോടെ കഴിഞ്ഞ വര്‍ഷമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഇടപാടിന്‌ അനുമതി നല്‍കിയത്‌. നിലവില്‍ ഫെഡറല്‍ ബാങ്കിന്‌ സിഎസ്‌ബിയില്‍ അഞ്ച്‌ ശതമാനം ഓഹരികളുണ്ട്‌.

കാത്തലിക്ക് സിറിയന്‍ ബാങ്ക് ഏറ്റെടുക്കുന്നതിനെതിരെ തൃശൂര്‍ അതിരൂപത ശക്തമായി രംഗത്തെത്തിയിട്ടുണ്ട്‌. ഓഹരി കൈമാറ്റ അനുപാതത്തെക്കുറിച്ചുള്ള (സ്വാപ്പ്‌) തര്‍ക്കങ്ങളും ലയന നീക്കത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇതിന് പുറമെ ഉപാധികളോടെയാണ് സിഎസ്‍ബി ഏറ്റെടുക്കുന്നതെങ്കില്‍ ഇതിനെതിരെ ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന എതിര്‍പ്പുകളും ലയനത്തിന് വിഘാതമായേക്കാം.

ഇതാദ്യമായാണ്‌ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന രണ്ട്‌ വന്‍കിട ബാങ്കുകള്‍ ലയനനീക്കം നടത്തുന്നത്‌. നേരത്ത സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗണേഷ്‌ ബാങ്ക്‌ ഫെഡറല്‍ ബാങ്ക്‌ ഏറ്റെടുത്തിരുന്നു. എന്നാല്‍ കേരളത്തിലെ തന്നെ ലോര്‍ഡ്‌ കൃഷ്‌ണ ബാങ്ക്‌ ഏറ്റെടുക്കാനുള്ള ഫെഡറല്‍ ബാങ്കിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അതീവ സൂക്ഷ്‌മതയോടെയാണ്‌ സിഎസ്‌ബിയെ ഏറ്റെടുക്കാനുള്ള നീക്കം അവര്‍ നടത്തുന്നത്‌.

നിലവില്‍ ഫെഡറല്‍ ബാങ്കിന്‌ 622 ശാഖകളും 641 എടിഎമ്മുകളും ഇന്ത്യയൊട്ടാകെയുണ്ട്‌. പതിനായിരം കോടിയുടെ ഇടപാടുകളുള്ള സിഎസ്‌ബിക്ക്‌ 363 ശാഖകളുമാണുള്ളത്‌. ലയനം ലക്ഷ്യം കണ്ടാല്‍ കേരളം ആസ്ഥാനമായി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പഴയ തലമുറയിലെ ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ധനലക്ഷ്‌മി, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌ എന്നിവ മാത്രമായിരിക്കും പിന്നീട്‌ ഇവിടെ ശേഷിയ്‌ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X