ഭര്‍ത്താവിനെ കളിയാക്കുന്നതില്‍ തെറ്റില്ല: കോടതി
മുംബൈ: ഭര്‍ത്താവിനെ തമാശപ്പേരുകള്‍ വിളിയ്ക്കുന്നതും അയാളുടെ താഴ്ന്ന വിദ്യാഭ്യാസത്തെ കളിയാക്കുന്നതും തെറ്റോ ക്രൂരതയോ അല്ലെന്ന് മുംബൈ ഹൈക്കോടതി.
അതുമാത്രമല്ല ഭാര്യ ഇത്തരത്തില്‍ കളിയാക്കുന്നത് വിവാഹമോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പിജെ മജുംദാര്‍, ജസ്ററിസ് ആര്‍വി മോര് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
പുനെ സ്വദേശിയായ 33കാരന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജിയിന്മേലാണ് ഉത്തരവ്. ഇയാളുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
2003ല്‍ വിവാഹിതനായ ഇയാള്‍ ഏതാണ്ട് 20മാസങ്ങള്‍ മാത്രമേ ഭാര്യക്കൊപ്പം താമസിച്ചിട്ടുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭ്രാന്തനെന്നോ, പൊട്ടനെന്നോ ഒക്കെ ഭാര്യ വിളിച്ചാല്‍ അതില്‍ അസ്വസ്ഥനാവുകയോ ക്ഷുഭിതനാവുകയോ വേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ചും ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍, തമാശയും ദേഷ്യവും, ആക്ഷേപവും എല്ലാം ഉണ്ടാവുക സ്വാഭാവികമാണെന്ന് പറഞ്ഞ കോടതി ഇതൊന്നും ക്രൂരതയായി പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications