Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഷ്യന്‍സാറ്റ്‌ 2 ഭ്രമണപഥത്തിലേക്ക്‌

READY TO LIFT-OFF: The PSLV-C 14, that is scheduled to be launched on September 23, stands on its pedestal at Sriharikota
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സമുദ്ര പര്യവേഷണ ഉപഗ്രഹം ഓഷ്യന്‍സാറ്റ്‌്‌-2 ബുധനാഴ്‌ച വിക്ഷേപിയ്‌ക്കും. പിഎസ്‌എല്‍വി സി 14 റോക്കറ്റാണ്‌ ഓഷ്യന്‍സാറ്റിനെ ഭ്രമണരപഥത്തിലെത്തിയ്‌ക്കുക. കാലാവസ്ഥ പ്രവചനം, തീരദേശ പഠനം, മല്‍സ്യ സമ്പത്ത്‌ കണ്ടെത്തല്‍ തുടങ്ങിയവയാണ്‌ ഓഷ്യന്‍സാറ്റ്‌- 2 ന്റെ പ്രധാന ദൗത്യങ്ങള്‍.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട റോക്കറ്റ്‌ ലോഞ്ച്‌ സെന്ററില്‍നിന്ന്‌ ബുധനാഴ്‌ച രാവിലെ 11.55 നും 12.06 നുമിടയിലാണ്‌ ഓഷ്യന്‍സാറ്റിനെയും വഹിച്ച്‌ പിഎസ്‌എല്‍വി കുതിച്ചുയരുക. 960 കിലോ ഭാരമുള്ള ഓഷ്യന്‍സാറ്റിനൊപ്പം വിദേശരാജ്യങ്ങളുടെ ആറു ചെറു ഉപഗ്രങ്ങളും പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ജര്‍മനിയുടെ നാലും സ്വിറ്റ്‌സര്‍ലന്‍ഡിന്റേയും തുര്‍ക്കിയുടേയും ഓരോ ചെറു ഉപഗ്രഹങ്ങളുമാണ്‌ ഇന്ത്യ വിക്ഷേപിക്കുന്നത്‌. വിക്ഷേപണത്തിനുള്ള 48 മണിക്കൂര്‍ കൗണ്ട്‌ഡൗണ്‍ തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ തുടങ്ങിയതായി ഐഎസ്‌ആര്‍ഒ വക്താവ്‌ എസ്‌ സതീഷ്‌ അറിയിച്ചു.

ഇന്ത്യയുടെ പതിനാറാമത്തെ റിമോട്ട്‌ സെന്‍സിംഗ്‌ ഉപഗ്രഹമാണ്‌ ഓഷ്യന്‍സാറ്റ്‌-2. ഇതേ ശ്രേണിയിലുള്ള ഓഷ്യന്‍സാറ്റ്‌- 1 പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ്‌ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം. അഞ്ചു വര്‍ഷമാണ്‌ ആയുസ്സ്‌ പ്രതീക്ഷിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+