രാജീവ് വധം: നളിനി നിരാഹാരസമരം നിര്‍ത്തി

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ മുതല്‍ നളിനി നിരാഹാരസമരം ആരംഭിച്ചത്. നളിനിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് നിരാഹാര സമരം പിന്‍വലിച്ചത്.
ജയില്‍മോചനം ആവശ്യപ്പെട്ട് നളിനി നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആറിന് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ജയില്‍മോചനം ആവശ്യപ്പെട്ട് നളിനി നല്‍കിയ ഹര്‍ജി വേലൂര്‍ കളക്ടറുടെ അധ്യക്ഷതയിലുള്ള പ്രത്യേക കമ്മിറ്റി പരിശോധിച്ചുവരികയാണ്.
രാജീവ് വധക്കേസിലെ മറ്റൊരു പ്രതിയായ റോബര്‍ട്ട് പയസ് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിവരുന്ന നിരാഹാര സമരം ഇപ്പോള്‍ 6ദിവസം പിന്നിട്ടു.
19വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും അതിനാല്‍ ഇനി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പയസിന്റെ സമരം.
48കാരനായ പയസ് ശ്രീലങ്കക്കാരനാണ്. ജയിലില്‍ മരണം വരെ ഉപവസിക്കുമെന്ന് കാണിച്ച് പയസ് ജയില്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications