വ്യോമസേന ശക്തി ചൈന ഏറെ മുന്നില്‍

ചൈന ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സേനക്ക് നേരെ വെടിവെപ്പ് നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇതെല്ലാം തള്ളി വ്യോമസേനയും രംഗത്തെത്തിയിരിക്കുന്നത്.
ഏതു രീതിയിലുള്ള വെല്ലുവിളികളെയും നേരിടാന്‍ തയാറാണ് എന്നു പറഞ്ഞ വായുസേനാ മേധാവി പക്ഷേ വ്യോമോസേനാ ശക്തിയില്‍ ചൈന ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണെന്ന് സമ്മതിച്ചു. ചൈനയ്‌ക്കുളള യുദ്ധ വിമാനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയ്‌ക്കുളളത്. രാജ്യം നേരിടുന്ന വിവിധ തീവ്രവാദ ഭീഷണികളെ നേരിടുന്നതിന് വ്യോമസേനയ്‌ക്ക് പോരായ്‌മകളുണ്ട്. ഇന്ത്യന്‍ വായുസേനയുടെ ശക്തി ഉടനടി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സാങ് യാന്‍ കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി ജികെ പിളളയുമായി നടത്തിയ കൂടിക്കാഴ്‌ചക്കിടെ അതിക്രമിച്ചുകടക്കല്‍ സംബന്ധിച്ച കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം വിരമിച്ച നാവിക സേനാ മേധാവി സുരേഷ് മേത്തയുടെ വാക്കുകളോട് പിന്‍പറ്റി നില്‍ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് നായിക് നടത്തിയിരിക്കുന്നത്. ആയുധപന്തയത്തില്‍ ഇന്ത്യ ചൈനയോട് മത്സരിയ്‌ക്കേണ്ടെന്നും പ്രതിരോധ രംഗത്ത് ചൈനയ്‌ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേ സമയം, വ്യോമസേനാ രംഗത്ത് മേധാവിത്വം നേടുകയെന്ന ഉദ്ദേശത്തോടെ 126 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 12 ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള ഇടപാടിനാണ് ഇന്ത്യ ഒരുങ്ങുന്നത്.












Click it and Unblock the Notifications