ഗുരുവായൂര്‍ ക്ഷേത്രത്തല്‍ സുരക്ഷാ ലംഘനം

ഈ സാഹചര്യത്തില്‍ ശ്രീകോവിലിലെ പൂജകളുടെ ദൃശ്യം യൂട്യൂബില്‍ പ്രചരിക്കുന്നത് സുരക്ഷാ വീഴ്‌ചയുടെ ഫലമാണെന്ന് വ്യക്തമാണ്. യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ 11,5000ല്‍പ്പരം ആളുകള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്പ്യൂട്ടര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ വി രതീശന്‍ പറഞ്ഞു.
ക്ഷേത്രത്തിലെ സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും അഡ്‌മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെയാണ് ഭക്തരെ അകത്തേയ്‌ക്ക് വിടുന്നത്. മൊബൈലുകളും കാമറകളും കണ്ടെത്തിയാല്‍ അത് നിര്‍ബ്ബന്ധമായും പുറത്ത് സൂക്ഷിച്ചെങ്കില്‍ മാത്രമേ ആളുകളെ അകത്തേക്ക് വിടാറുള്ളു.
ദേവസ്വം അനുവദിച്ച സ്റ്റുഡിയോയ്‌ക്ക് മാത്രമേ ക്ഷേത്രത്തിനകത്തുനിന്നും ഫോട്ടോ എടുക്കാന്‍ അനുവാദമുള്ളു. തുലാഭാരം, ചോറൂണ് എന്നിവ നടത്തുന്ന ഭക്തര്‍ക്ക് ദേവസ്വം ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫറില്‍ നിന്നും മാത്രമേ ഫോട്ടോ പോലും ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് പൂജയുടെ ദൃശ്യങ്ങള്‍ യുട്യൂബില്‍ പ്രചരിക്കുന്നത്.












Click it and Unblock the Notifications