അഭയ കേസ്: സിഡിറ്റ് ജീവനക്കാര്‍ സാക്ഷികള്‍
കൊച്ചി: അഭയ കേസിലെ നാര്‍കോ പരിശോധനാ സിഡികള്‍ പരിശോധിച്ച തിരുവനന്തപുരം സിഡിറ്റിലെ മൂന്നു ജീവനക്കാരെ കേസില്‍ സാക്ഷികളാക്കി.
ഡപ്യൂട്ടി ഡയറക്ടര്‍ കെ മോഹന്‍കുമാര്‍, ചീഫ് എഡിറ്റര്‍ രമേഷ് വിക്രമന്‍, വീഡിയോ എഡിറ്റര്‍ പിങ്കി വാസന്‍ എന്നിവരെ 134മുതല്‍ 136 വരെ സാക്ഷികളാക്കാനാണ് സിബിഐ കോടതിയുടെ അനുവാദം തേടിയിരുന്നത്.
കുറ്റപത്രപ്രകാരം സിബിഐയുടെ ഭാഗത്തുനിന്നും 133 സാക്ഷികളാണുള്ളത്. നാര്‍കോ ടേപ്പില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സിഡിറ്റിന്റെ കണ്ടെത്തല്‍ വിവാദമായിരുന്നു.
പരിശോധനാ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ജീവനക്കാരെ സാക്ഷികളാക്കിയിരുന്നില്ല. കൂടുതല്‍ തെളിവുകളും രേഖകളും ആവശ്യപ്പെട്ട് പ്രതിഭാഗം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ എ ബേബി മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു.
നാര്‍കോ സിഡികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ കേസില്‍ സിജെഎം കോടതി ബുധനാഴ്‌ച വിധി പറയും. സിഡികള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തത് നിയമലംഘനാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.
ഏത് നിയമത്തിന്റെ ലംഘനമായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്ന് മജിസ്‌ട്രേട്ട് കോടതി ചൊവ്വാഴ്‌ച പ്രതിഭാഗത്തോട് തിരക്കിയിരുന്നു. സംപ്രേഷണത്തെ എതിര്‍ത്ത് കോടതിയിലെത്തിയ സിസ്‌റ്റര്‍ സെഫിയുടെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം.
സംപ്രേഷണം വിലക്കുന്ന നിയമമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും കോടതി ആവശ്യപ്പെട്ടു. സംപ്രേഷണം കോടതി അലക്ഷ്യമാണെന്നാണ് അഭിഭാഷകന്‍ മറുപടി നല്‍കിയത്. അതനുസരിച്ച് ബുധനാഴ്‌ച ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications