നാര്‍കോ സിഡി സംപ്രേഷണം: വിധി പറയുന്നത് മാറ്റി
കൊച്ചി: അഭയക്കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും നോര്‍കോ പരിശോധനക്ക് വിധേയരാക്കിയതിന്റെ സിഡി സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സി ജെ എം കോടതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.
നാര്‍കോ സിഡി ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മാധ്യമങ്ങള്‍ നിയമം ലംഘിച്ചെന്നും കാണിച്ച് കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി അഭിഭാഷകന് മുഖേന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 17ന് ഈ ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും 23ലേക്ക് മാറ്റുകയായിരുന്നു. അതേസമയം 17 മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയുടെ സഹോദരന് ബുധനാഴ്ച കോടതിയില്‍ ഹര്‍ജി നല്കി.
അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്ത സിഡിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് തങ്ങളല്ലെന്ന് സി ബി ഐ നേരത്തെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നാര്‍ക്കോ സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും രഹസ്യവിചാരണ വേണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.
സി ഡികള്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേസിന്റെ വിധിവരുന്നതുവരെ ഇത്തരം നടപടികള്‍ വിലക്കണമെന്നും സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സി ജെ എം കോടതി തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയദിവസമാണ് സിഡി ചാനലുകള്‍ സംപ്രേഷണം ചെയ്തത്. കോടതി തെളിവുകള്‍ കൈമാറി നിമിഷങ്ങള്‍ക്കകമാണ് ചാനലുകള്‍ ഇവ സംപ്രേഷം ചെയ്തത്. നിമിഷങ്ങള്‍ക്കകം കോടതി ഇടപെട്ട് സംപ്രേഷണം നിര്‍ത്തിവയ്പിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ പ്രിതിഭാഗം ആത്മപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. സിഡി ചോര്‍ന്നത് അവ പരിശോധിച്ച സിഡിറ്റില്‍ നിന്നാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ സിഡിറ്റ് രജിസ്ട്രീര് ഇത് നിഷേധിക്കുകയായിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications