നെല്ലിന്റെ സംഭരണ വില ഉയര്‍ത്തി

സിവില്‍ സപ്ലൈസ് - കൃഷിവകുപ്പുകളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഭരണ വില പുതുക്കിയത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടിയ നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിയ്‌ക്കുന്നത്. കിലോഗ്രാമിന് 10.50 രൂപയ്‌ക്ക് സംഭരണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് കൂട്ടണമെന്ന് ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു.
മൂന്നാര്‍ ഓപ്പറേഷനില്‍ മുഖ്യമന്ത്രിയുടെ വലംകൈയ്യായി പ്രവര്‍ത്തിച്ച സുരേഷ് കുമാര്‍ ഐഎഎസിനെതിരേ നടന്നു കൊണ്ടിരിയ്‌ക്കുന്ന അന്വേഷണം തുടരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് മാസത്തെ സസ്‌പെന്‍ഷന് ശേഷം ഈയിടെ സര്‍വ്വീസില്‍ തിരികെ പ്രവേശിച്ച സുരേഷ്‌കുമാറിനെതിരേ അദ്ദേഹം കാര്‍ഷിക ബാങ്കിന്റെ മേധാവിയായിരുന്ന കാലത്തേതടക്കമുള്ള കാലത്തെ ആരോപണങ്ങളാണ് അന്വേഷിയ്‌ക്കുന്നത്.
ഇതേപ്പറ്റി പ്രാഥമികാന്വേഷണം നടത്തിയ സോമരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് അന്വേഷണം തുടരാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമായ മുസരിസ് പൈതൃകസംരക്ഷണ പദ്ധതിയ്‌ക്ക് യോഗം അംഗീകകാരം നല്‍കി.












Click it and Unblock the Notifications