പച്ചപ്പനംതത്ത കോടതി കേറുന്നു
പാലക്കാട്: പ്രശസ്‌ത സഹിത്യകാരന്‍ പൊന്‍കുന്നം ദാമോദരന്‍ രചിച്ച പച്ചപ്പനം തത്തേ എന്നഗാനം കോടതി കേറുന്നു.
പകര്‍പ്പവകാശം ലംഘിച്ചുവെന്നവകാശപ്പെട്ട് പൊന്‍കുന്നം ദാമോദരന്റെ മകന്‍ എംഡി ചന്ദ്രമോഹന്‍ രംഗത്തെത്തി. ഇപ്പോഴത്തെ പകര്‍പ്പവകാശിയായ തന്റെ അനുവാദം കൂടാതെയാണ് ഈ ഗാനം 2005ല്‍ നോട്ടം എന്ന ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് ചന്ദ്രമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പകര്‍പ്പവകാശനിയമം ലംഘിച്ചതിന് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ പറവൂര്‍ ശശി, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഫ്രൊഫസര്‍ ചെറുകാടിന്റെ നമ്മളൊന്ന് എന്ന നാടകത്തിന് വേണ്ടിയാണ് പൊന്‍കുന്നം ദാമോദരന്‍ ഈ പാട്ടെഴുതിയത്. എംഎസ് ബാബുരാജും ശിവദാസനും ചേര്‍ന്നാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. ഇതാണ് ആരുടെയും അനുവാദം കൂടാതെ സിനിമയില്‍ ഉപയോഗിച്ചതെന്ന് ചന്ദ്രമോഹന്‍ ആരോപിച്ചു.
ഗാനത്തിന്റെ ഈണം മാറ്റിയതിനെച്ചൊല്ലി ചിത്രം ഇറങ്ങിയ കാലത്തുതന്നനെ വിവാദമുണ്ടായിരുന്നു. അച്ഛന്റെ പേര് വിറ്റ് കാശാക്കുന്നതില്‍ വേദനയുള്ളതുകൊണ്ടാണ് കേസ് കൊടുക്കുന്നതെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു.












Click it and Unblock the Notifications