ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നു: അബി
ആലപ്പുഴ: പോള്‍ കൊല്ലപ്പെട്ട ദിവസം ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിവേക്ക് വിളിച്ചുവരുത്തിയത് താനാണെന്ന് അറസ്റ്റിലായ മണ്ണഞ്ചേരി സ്വദേശി അബി പൊലീസിനോട് വെളിപ്പെടുത്തി.
കൊലപാതകം കഴിഞ്ഞ് മണ്ണഞ്ചേരിയിലെ തന്റെ വീട്ടിലെത്തി ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമാണ് സംഘം മടങ്ങിയതെന്നും ഇയാള്‍ പറഞ്ഞുവെന്നാണ് സൂചന.
പോളിന്റെ കൊല ആകസ്‌മികമാണെന്ന് സംഘാംഗങ്ങള്‍ തന്നോട് പറഞ്ഞതായും അബി മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടത് പോളാണെന്ന് അറിയില്ലായിരുന്നുവെന്നും സംഘത്തിലുള്ളവര്‍ എല്ലാവരും സ്ഥിരം ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരല്ലെന്നു ഇയാള്‍ പറഞ്ഞിട്ടുണ്ട്.
ചിലര്‍ക്ക് കൂലിയായി 100 രൂപമാത്രമായിരുന്നു കിട്ടിയിരുന്നത്. കടം വാങ്ങിയ പണമാണ് കൊട്ടേഷന്‍ സംഘത്തിന് നല്‍കിയത്. എനിക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് ഭയന്നാണ് സംസ്ഥാനം വിട്ടുപോയത്- എന്നിങ്ങനെയാണ് അബിയുടെ മൊഴി.
പൊലീസ് നേരത്തേ നല്‍കിയ വിശദീകരണവുമായി ഒത്തുപോകുന്നതാണ് അബിയുടെ മൊഴി. അബിയും മുഖ്യ സഹായി സുള്‍ഫിയും ചൊവ്വാഴ്‌ചതന്നെ പൊലീസ് പിടിയിലായിരുന്നു.
എന്നാല്‍ രാത്രിയോടെയാണ് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരും പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ഇവരെ ചോദ്യം ചെയ്‌തത്.












Click it and Unblock the Notifications