പോളിന് ഇറാന്‍ സുന്ദരികളുമായി ബന്ധം?

പോളിനും ഓംപ്രകാശിനുമൊപ്പം തേക്കടിയിലും മറ്റും കറങ്ങിയ രണ്ട് ഇറാന്‍പെണ്‍കുട്ടികളുടെ ചിത്രം പൊലീസിന് ലഭിച്ചു. പുനെയിലെ പ്രൊഫഷണല്‍കോളെജ് വിദ്യാര്‍ത്ഥിനികളാണ് ഇവരെന്നാണ് അറിയുന്നത്.
പോള്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് പുനെയില്‍ നിന്നെത്തിയ ഇവര്‍ തേക്കടിയിലെ റിസോര്‍ട്ടില്‍ ഓംപ്രകാശും പോളുമായി കണ്ടുമുട്ടിയത്.
ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ സംസ്ഥാന പൊലീസ് മുംബൈ പൊലീസിന്റെ സഹായം തേടുമെന്നാണ് വിവരം.
പോളിന്റെ ലാപ്‌ടോപ്പില്‍ നിന്നാണ് ഇറാന്‍ പെണ്‍കൊടികളുടെ ഫോട്ടോ കണ്ടെത്തിയതെന്നാണ് സൂചന.
ഇവര്‍ രണ്ടുപേരോ അല്ലെങ്കില്‍ ഇവര്‍ ആരെങ്കിലും ഒരാളോ ആയിരിക്കണം പോള്‍ കൊല്ലപ്പെട്ട ദിവസം അയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നതെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം.
പോള്‍ കൊല്ലപ്പെട്ട രാത്രി കാറില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നതായി മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ക്കിടയില്‍ ഈ വാര്‍ത്ത മുങ്ങിപ്പോവുകയായിരുന്നു.
ഈ പെണ്‍കുട്ടികളുമായി പോളും താനും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഓംപ്രകാശ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.
ഇറാന്‍ പെണ്‍കുട്ടികളെ കണ്ട് ഉത്തരേന്ത്യക്കാരാണെന്നാണ് തോന്നിയതെന്നാണ്
കുമളിയിലെ കാര്‍ഡമം കൗണ്ടി റിസോര്‍ട്ടിലും മറ്റുമുള്ള ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്.
പോളിനൊപ്പം കാറില്‍ കണ്ടത് ഉത്തരേന്ത്യന്‍ നടിയെയാണെന്നുള്ള വാദത്തിന് ഉത്തരമാകുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഈ കഥ പൊലീസ് തന്നെ മെനഞ്ഞതാണെന്നും അവര്‍ തന്നെയാണ് ഇത് പുറത്തുവിട്ടതെന്നും ആരോപണങ്ങളും ഉയരുന്നുണ്ട്. അതിനിടെ ഈ ഇറാന്‍ സുന്ദരികള്‍ ഇന്ത്യ വിട്ടുവെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications