വീരന്‍ പറഞ്ഞത് ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശ

ജനതാദളിനെ പിളര്‍ത്തി ഒരു വിഭാഗത്തെ യുഡിഎഫ് ക്യാമ്പില്‍ എത്തിച്ചതിനെ രാഷ്ട്രീയമായി ന്യായീകരിക്കാന്‍ കഴിയാത്തതുകൊണ്‌ടാണ് എല്‍ഡിഎഫില്‍ ജനാധിപത്യമില്ലെന്ന പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുഡിഎഫിലേക്കുള്ള കൂറുമാറ്റത്തിന് എല്ലാവര്‍ക്കും ബോധ്യമാകുന്ന കാരണങ്ങള്‍ പറയാനില്ലാത്തതാണ് ഇതിന് അടിസ്ഥാനം.
കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പ് തീര്‍ന്നതു കൊണ്ടാണോ യുഡിഎഫിലേക്ക് പോയതെന്ന് വ്യക്തമാക്കണം. നിലപാടുകളില്‍ മാറ്റം വന്നതിന്റെ രാഷ്ട്രീയകാരണങ്ങള്‍ നിരത്തുന്നതിന് പകരം ഇല്ലാകഥകള്‍ പറയുന്നത് സ്വയം അപഹാസ്യനാകാനേ സഹായിക്കുവെന്ന് വെളിയം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications