കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ ചന്ദ്രനില്‍ ജലം കണ്ടെത്തിയതായി സൂചന

  • By Staff
Google Oneindia Malayalam News

Chandrayaan-1
വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ വാഹനമായ ചന്ദ്രയാന്‍ 1 ചന്ദ്രോപരിതലത്തില്‍ ജലാശം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സ്‌പേസ്‌ ന്യൂസ്‌ പോര്‍ട്ടലായ 'സ്‌പേസ്‌ റെഫ്‌' ആണ്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. ചന്ദ്രയാന്‍ നടത്തിയ ഒരു പ്രധാനപ്പെട്ട കണ്ടുപിടുത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നാസ വ്യാഴാഴ്‌ച പുറത്തുവിടുമെന്ന്‌ സ്‌പേസ്‌ റെഫ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയെന്നും ഇത്‌ സംബന്ധിച്ചാണ്‌ വാര്‍ത്താ സമ്മേളനമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

വാഷിംഗ്‌ടണിലെ നാസ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ മൂണ്‍ മിനറോളജി മാപ്പര്‍ നിരീക്ഷകനും ബ്രൗണ്‍ സര്‍വ്വകലാശാലയിലെ സംഘത്തിന്റെ മേധാവിയും പ്രശസ്‌ത ചാന്ദ്ര ശാസ്‌ത്രജ്ഞയുമായ കാര്‍ലെ പീറ്റേഴ്‌സാണ്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയ്‌ക്കാണ്‌ വാര്‍ത്താ സമ്മേളനം നടത്തുന്നത്‌. വാര്‍ത്താ സമ്മേളനത്തിന്റെ ഉള്ളടക്കം എന്താണന്ന്‌ വ്യക്തമാക്കാന്‍ തയ്യാറാകാത്ത ബ്രൗണ്‍ സര്‍വ്വകലാശാല വക്താവ്‌ അത്‌ ഒരു സുപ്രധാനമായ പ്രഖ്യാപനമായിരിക്കുമെന്നും, ചന്ദ്രയാനെ അത്‌ മഹത്തരമാക്കുമെന്നും പറഞ്ഞു.

ചന്ദ്രയാനില്‍ ഘടിപ്പിച്ച 11 ഉപകരണങ്ങളില്‍ ഒന്നായിരുന്നു മൂണ്‍ മാപ്പര്‍. ചന്ദ്രോപരിതലത്തിലെ ധാതുസമ്പത്തിനെക്കുറിച്ച്‌ സമ്പൂര്‍ണ വിവരങ്ങളാണ്‌ ഈ ഉപകണത്തിലൂടെ ലഭിച്ചരിയ്‌ക്കുന്നതെന്ന്‌ സയന്‍സ്‌ മാഗസിനായ നാച്ചുര്‍ ന്യൂസ്‌ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇത്‌ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അടുത്തു തന്നെ നാസ പുറത്തുവിടുമെന്നും അവര്‍ പറയുന്നു. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളില്‍ ആവശ്യത്തിലധികം ജലവും മറ്റു പ്രധാപ്പെട്ട ധാതുക്കള്‍ കണ്ടെത്തിയെന്ന്‌ സൂചനയുള്ളതായും മാഗസിന്റെ റിപ്പോര്‍ട്ടിലുണ്ട്‌.

ഭൗമനിലയവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഓഗസറ്റ്‌‌ അവസാനമാണ്‌ ചന്ദ്രയാന്‍1 ന്റെ പ്രവര്‍ത്തനം അവസാനിച്ചതായി ഐഎസ്‌ആര്‍ഒ. അറിയിച്ചത്‌. രണ്ടുവര്‍ഷം ലക്ഷ്യമിട്ട ദൗത്യം കാലാവധിക്ക്‌ ഒരു വര്‍ഷവും 55 ദിവസവും മുമ്പ്‌ നിര്‍ത്തേണ്ടിവന്നെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 95 ശതമാനവും പൂര്‍ത്തിയാക്കിയതായും ഐ.എസ്‌.ആര്‍.ഒ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X