കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂഇയര്‍ സമ്മാനമായി നന്പര്‍ പോര്‍ട്ടബിലിറ്റി

  • By Staff
Google Oneindia Malayalam News

Number portability to start from Dec 31
മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ സേവനദാതാവിനെ മാറ്റാവുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഡിസംബര്‍ 31ന്‌ നിലവില്‍ വരുമെന്ന്‌ ടെലികോം റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ആരംഭത്തില്‍ മെട്രോ നഗരങ്ങളിലും എ കാറ്റഗറി സര്‍ക്കിളുകളളിലുമായിരിക്കും ഈ സേവനം ആദ്യം ലഭ്യമാവുക. അടുത്ത വര്‍ഷം മാര്‍ച്ച്‌ ഇരുപതോടെ രാജ്യത്താകമാനമുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്‌ ഈ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ മാറാതെ മറ്റൊരു സേവനദാതാവിന്റെ കീഴിലേക്ക്‌ മാറാനുള്ള സ്വാതന്ത്ര്യമാണ്‌ ഇതോടെ ഉപഭോക്താക്കള്‍ക്ക്‌ കൈവരുന്നത്‌. ഇപ്പോഴത്തെ നമ്പര്‍ നഷ്ടപ്പെടുമെന്നതിനാലാണ്‌ പലരും മൊബൈല്‍ സേവനദാതാക്കളെ മാറ്റാന്‍ മടിയ്‌ക്കുന്നത്‌. ഇത്തരക്കാര്‍ക്ക്‌ പുതിയ സേവനം ഏറെ ഉപകാരപ്രദമാകും. ഇഷ്ട നമ്പറുകള്‍ മാറാതെ മറ്റു കമ്പനികളുടെ ലാഭകരമായ പ്ലാനുകളിലേക്ക്‌ മാറാന്‍ കഴിയുമെന്ന ഗുണം കൂടി ഇതിനുണ്ട്‌.

അതേ സമയം ചില നിബന്ധനകളും പുതിയ സംവിധാനത്തിനൊപ്പം ടെലികോം വകുപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നിശ്‌ചിത ലൈസന്‍സ്‌ഡ്‌ സര്‍വീസ്‌ ഏരിയയില്‍ മാത്രമേ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ സൗകര്യം ലഭ്യമാകൂ എന്നതാണ്‌ അതിലൊന്ന്‌. പുതിയ മൊബൈല്‍ കണക്‌ഷനെടുത്തത്‌ 90 ദിവസത്തിന്‌ ശേഷമേ ഉപഭോക്താവിന്‌ കമ്പനി മാറാന്‍ കഴിയൂ. വീണ്ടും പുതിയ സേവന ദാതാവിലേക്ക്‌ മാറുന്നതിനും 90 ദിവസം കഴിയണം. മാത്രമല്ല ഇതിനായി ഒരു നിശ്ചിത സര്‍വീസ്‌ ചാര്‍ജും ഉപഭോക്താവ്‌ നല്‍കേണ്ടി വരും. മൊബൈല്‍ ബില്ലുകള്‍ അടച്ചു തീര്‍ക്കാതെ കണക്ഷന്‍ മാറ്റാമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതും നടപ്പില്ല.നിലവിലുള്ള കമ്പനിയുടെ മൊബൈല്‍ ബില്ലുകള്‍ പൂര്‍ണമായും അടച്ചു തീര്‍ത്താലേ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഉപയോഗിക്കാന്‍ കഴിയൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X