Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് : ഫയല്‍ കണ്ടെത്തണം

Sistera Abhaya
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട്‌ സെക്രട്ടേറിയറ്റില്‍ നിന്ന്‌ കാണാതായ ഫയല്‍ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പിന്‌ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന്‌ വിവരാവകാശ കമ്മീഷന്‍ മുന്നറിയിപ്പ്‌ നല്‍കി.

അന്വേഷണം സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ അഭയ ആക്ഷന്‍ കൗണ്‍സില്‍ 17 വര്‍ഷം മുമ്പ്‌ അപ്പോഴത്തെ മുഖ്യമന്ത്രി കെ കരുണാകരന്‌ നല്‍കിയ പരാതിയാണ് കാണാതായത്‌. വിവരാവകാശ നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കിക്കൊണ്ടാണ്‌ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌.

സംസ്ഥാന ആഭ്യന്തര വകുപ്പില്‍ വിവരാവകാശ നിയമപ്രകാരം ജോമോന്‍ നല്‍കിയ അപേക്ഷയിലാണ്‌ അഭയ കേസ്‌ സിബിഐക്ക്‌ വിട്ടതിനെക്കുറിച്ചുള്ള ഫയല്‍ കാണുന്നില്ലെന്ന്‌ ആഭ്യന്തരവ കുപ്പ്‌ സെക്രട്ടറി അറിയിച്ചത്‌. തുടര്‍ന്നാണ്‌ വിവരാവകാശ കമ്മീഷനു പരാതി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+