Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: പിണറായി ഹാജരാകില്ലെന്ന് സൂചന

Pinarayi Vijayan
കൊച്ചി: ലാവലിന്‍ കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ വ്യാഴാഴ്‌ച പ്രത്യേക കോടതിയില്‍ ഹാജരാകില്ല. ദേഹാസ്വസ്ഥ്യം മൂലമാണ്‌ ഹാജരാകാന്‍ കഴിയാത്തതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. പ്രതികളെല്ലാവരും കോടതിയിലെത്തണമെന്ന്‌ സമന്‍സ്‌ അയച്ചു കൊണ്ട്‌ കഴിഞ്ഞ ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു. ഏഴ്‌ പ്രതികളുടെയും സമന്‍സ്‌ സിബിഐ തന്നെയാണ് ‌കൈമാറിയത്‌.

എന്നാല്‍ ലാവലിന്‍ കമ്പനി പ്രസിഡന്റായിരുന്ന ക്ലോഡ്‌ ട്രയന്റിനും കമ്പനിയ്‌ക്കുമുള്ള സമന്‍സ്‌ കൈപ്പറ്റിയതായി അറിവില്ല. ഇന്‍ര്‍പോള്‍ മുഖാന്തിരം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴിയാണ്‌ കൈമാറേണ്ടത്‌. ക്ലോഡ്‌ ട്രയന്റ്‌ ഇപ്പോള്‍ എവിടെയാണെന്ന്‌ പോലും സിബിഐയ്‌ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം അദ്ദേഹം നേരത്തെ ഒഴിഞ്ഞിരുന്നു.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ തുടര്‍ നടപടികള്‍ക്കായാണ്‌ കേസ്‌ വ്യാഴാഴ്‌ച കോടതി പരിഗണിക്കുന്നത്‌. ഹാജരാകുന്ന പ്രതികള്‍ക്ക്‌ കോടതി ജാമ്യം അനുവദിയ്‌ക്കും. തുടര്‍നടപടികള്‍ക്കായി കേസ്‌ അവധിയ്‌ക്ക്‌ വെയ്‌ക്കും. തങ്ങളെ കേസില്‍ നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ക്രിമനല്‍ നടപടിക്രമം അനുസരിച്ച്‌ പ്രതികള്‍ ഹര്‍ജി നല്‍കാം. അതില്‍ പിന്നീട്‌ വാദം നടക്കും.

വൈദ്യുതി വകുപ്പ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ്‌ മെംബര്‍ കെജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ്‌ എന്‍ജിനീയര്‍ എം കസ്‌തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പിഎ സിദ്ധാര്‍ഥ മേനോന്‍, എസ്‌എന്‍സി ലാവലിന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്‍റ്‌ ക്ലോൗഡ്‌ ട്രയന്റ്‌, മുന്‍ വൈദ്യുത മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ മുന്‍ ജോയിന്‍റ്‌ സെക്രട്ടറി എ ഫ്രാന്‍സിസ്‌, എസ്‌എന്‍സി ലാവലിന്‍ കമ്പനി എന്നിവരാണ്‌ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നു മുതല്‍ ഒമ്പത്‌ വരെയുള്ള പ്രതികള്‍.

അതിനിടെ സര്‍ക്കാരിന്റെ ശുപാര്‍ശ അവഗണിച്ച്‌ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുളള ഹര്‍ജിക്കാര്യം പിണറായി അഭിഭാഷകന്‍ മുഖാന്തിരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ കാര്‍ത്തികേയനെ ചോദ്യം ചെയ്‌തതിനെക്കുറിച്ചുള്ള അന്വേഷണ പുരോഗതിയും സിബിഐ വിചാരണ കോടതിയെ അറിയിക്കും. കേസില്‍ 'ഗൂഢാലോചന തുടങ്ങിവെച്ചയാള്‍' എന്ന്‌ സിബിഐ തന്നെ വിശേഷിപ്പിച്ച കാര്‍ത്തികേയനെ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട്‌ തവണ ചോദ്യം ചെയ്‌തിരുന്നു. കോഴിക്കോട്‌ ചോദ്യം ചെയ്‌തതിന്‌ പിന്നാലെ ചെന്നൈയില്‍ രഹസ്യമായി വിളിച്ചു വരുത്തിയും കാര്‍ത്തികേയനെ സിബിഐ ചോദ്യം ചെയ്‌തു. ഇതിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും പുതുതായി ലഭിച്ച തെളിവുകളും സിബിഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+