കോടാലി ശ്രീധരന്‍ പിടിയില്‍

മുത്തൂറ്റ് പോള്‍ വധത്തെ തുടര്‍ന്ന് ഗുണ്ടകള്‍ക്ക് വേണ്ടിയുള്ള പൊലീസിന്റെ വ്യാപകമായ തിരച്ചലും ഇരപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ശ്രീധരന്റെ അറസ്റ്റിന് പിന്നിലെന്ന് കരുതുന്നു. കോടാലി ശ്രീധരന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. വിഎം സുധീരന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടാലി ശ്രീധരന്‍ പണം നല്‍കി എന്നും പിണറായി ആരോപിച്ചിരുന്നു.
ഹവാല കേസില്‍ കസ്റ്റഡിയിലായ കോടാലി ശ്രീധരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്‌ക്ക് പണം നല്‍കിയെന്നും വിഎം സുധീരന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അര ലക്ഷം രൂപ സംഭാവന ചെയ്‌തുവെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇരു നേതാക്കളും ആരോപണം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications