Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: ആന്റണിയെ ചോദ്യം ചെയ്യണമെന്ന്‌ ഹര്‍ജി

AK Antony
കൊച്ചി: ലാവലിന്‍ കേസില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന എകെ ആന്റണിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേസില്‍ ഏഴാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി.

വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി ആന്റണിയായിരുന്നെന്നും നിബന്ധനകള്‍ ആയശേഷമാണ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഉണ്ടാക്കിയത്‌. ആദ്യമായി ഒപ്പിട്ട ധാരണപത്രമനുസരിച്ചാണ്‌ ലാവലിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിയ്‌ക്കപ്പെട്ടത്‌. ഇക്കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുക മാത്രമായിരുന്നു പിന്നീടുള്ള ഭരണകര്‍ത്താക്കളെല്ലാം ചെയ്‌തത്‌.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ കൂടെ പിണറായി നടത്തിയ കാനഡ യാത്ര പോലും കാര്‍ത്തികേയന്‍ തുടങ്ങി വച്ച നടപടികളുടെ തുടര്‍ച്ച മാത്രമായിരുന്നു. എംഒയു ലാപ്‌സായതും ആന്റണിയുടെ കാലത്താണ്‌ ഇക്കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്ന വ്യക്തിയാണ്‌ ആന്റണി. അതുകൊണ്ട്‌ അദ്ദേഹത്തെ സിബിഐ വിശദമായി ചോദ്യം ചെയ്യണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

പന്നിയാര്‍, ചെങ്കുളം പള്ളിവാസല്‍ പദ്ധതിയുടെ നവീകരണവും മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവും രണ്ടു കാര്യങ്ങളാണെന്നും ഇവ തമ്മില്‍ ബന്ധമില്ലെന്നും ഹര്‍ജിയില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. 11 ഓളം പേജുകളുള്ള ഹര്‍ജിയില്‍ ലാവലിന്‍ ഇടപാടിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും യുഡിഎഫ്‌ സര്‍ക്കാരിനാണെന്ന്‌ ആരോപിയ്‌ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+