ഓംപ്രകാശിനും രാജേഷിനും നാര്‍കോ പരിശോധനവേണമെന്ന്

കേസില്‍ ഇവര്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ വിശ്വാസയോഗ്യമല്ലാത്തതിനാല്‍ ശാസ്‌ത്രീയ പരിശോധനകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനൂപ് കെ ജോണ്‍ ബുധനാഴ്‌ച രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ഓംപ്രകാശിനും രാജേഷിനും ക്രിമിനല്‍ പശ്ചാത്തലമുണ്ട്, അതിനാല്‍ ഇരുവരും നല്‍കിയ മൊഴികള്‍ ശരിയാണോയെന്ന് അറിയേണ്ടതുണ്ട്. ഇത് ശസ്‌ത്രീയപരിശോധനയിലൂടെ മാത്രമേ സാധ്യമാവുകയുള്ളു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഇതിന്മേല്‍ കോടതി വെള്ളിയാഴ്‌ച വാദം കേള്‍ക്കും. ഓംപ്രകാശിനെയും രാജേഷിനെയും സംരക്ഷിക്കാന്‍ ഭരണതലത്തിലും പൊലീസിനുള്ളിലും ശ്രമം നടക്കുന്നുണ്ടന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസിന്റെ ഈ നടപടി.
ഇതിനിടെ ചൊവ്വാഴ്‌ച പിടിയിലായ അബി, സുള്‍ഫി എന്നിവരെ കോടതി 26ാം തിയതിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ഹര്‍ജിയും 12ാം പ്രതി കാരിസതീഷ് ഉള്‍പ്പെടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്‌ച പരിഗണിക്കും.












Click it and Unblock the Notifications