Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ്‌ വഴി പെണ്‍വാണിഭം: 4 പേര്‍ പിടിയില്‍

കൊച്ചി: ഇന്റര്‍നെറ്റിലൂടെ പെണ്‍കുട്ടികളുടെ പരസ്യം നല്‍കി പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തുന്ന സംഘം കൊച്ചിയില്‍ പിടിയിലായി.

രണ്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌. സംഘത്തിന്റെ നടത്തിപ്പിക്കുകാരന്‍ തിരുവനന്തപുരം സ്വദേശി സഖറിയാ, കൊച്ചി സ്വദേശി ജയദീപ്‌, ചെന്നൈ സ്വദേശി ലാവണ്യ(27), മട്ടന്നൂര്‍ സ്വദേശി ശ്രുതി (18), എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌.

ബുധനാഴ്‌ച എംജി റോഡിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. കേരളത്തിലെയും വെളിയിലുമുള്ള ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്‌ ഇവരുടെ വലയില്‍ വീണിരിക്കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

കൊച്ചിയില്‍ത്തന്നെയുള്ള ഒരു സ്‌ത്രീയുടെ വീട്ടിലാണത്രേ ഇവര്‍ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നത്‌. മുംബൈ സ്വദേശിയായ ജയദീപാണ്‌ ഇന്റര്‍നെറ്റിലൂടെ ഫോട്ടോയും വിവരങ്ങളും നല്‍കുന്നത്‌.

ഒരു പെണ്‍കുട്ടിയ്‌ക്ക്‌ 35,000 ുതല്‍ 65,000 രൂപവരെയാണ്‌ സംഘം ഈടാക്കുന്നതെന്നും പെണ്‍കുട്ടികള്‍ക്ക്‌ ഇതില്‍ നിന്നും 1000രൂപമാത്രമാണ്‌ ഇവര്‍ നല്‍കുന്നതെന്നും പൊലീസ്‌ പറയുന്നു.

വന്‍കിട ഹോട്ടലുകളിലേയ്‌ക്കും ഫ്‌ളാറ്റുകളിലേയ്‌ക്കും മാത്രമേ തങ്ങള്‍ പെണ്‍കുട്ടികളെ അയക്കാറുള്ളുവെന്ന്‌ പിടിയിലായ മേല്‍നോട്ടക്കാരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+