Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റില്‍ പരതുന്നത്‌ പൂര്‍വ്വകാമുകിയെ

ലണ്ടന്‍: ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍പ്പേരും നെറ്റില്‍ പരതുന്നത്‌ പൂര്‍വ്വകാമുകിമാരുടെയും പൂര്‍വ്വകാമുകന്‍മാരുടെയും സോഷ്യല്‍ വെബ്‌സൈറ്റ്‌ പ്രൊഫലുകളാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന പുരുഷന്മാരില്‍ നാലില്‍ ഒരാള്‍ തങ്ങളുടെ ബാല്യകാല സുഹൃത്തുകളെയോ പൂര്‍വ്വകാമുകിമാരെയോ ആണ്‌ നെറ്റില്‍ തിരയുന്നത്‌.

ഒന്‍പത്‌ ശതമാനം പേര്‍ പൂര്‍വ്വ കാമുകിമാരുമൊത്ത്‌ വണ്‍ നൈറ്റ്‌ സ്റ്റാന്റ്‌ ആഗ്രഹിച്ചാണ്‌ നെറ്റില്‍ കയറുന്നത്‌. എന്നാല്‍ 37ശതമാം പേര്‍ കാമുകിമാരുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നറിയാനുള്ള ആകാംഷമൂലമാണ്‌ നെറ്റില്‍ ഇക്കാര്യം തിരയുന്നത്‌.

അതേസമയം പ്രണയബന്ധം ശക്തിപ്പെടുത്താനായി നെറ്റ്‌ ഉപയോഗിക്കുന്നവര്‍ വെറും നാല്‌ ശതമാനം മാത്രമാണ്‌. ആസ്‌ക്‌ജീവ്‌സ്‌ ഡോട്ട്‌ കോം നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.

20 ശമതാനം പേരും നഷ്ടപ്രണയം വീണ്ടെടുക്കാന്‍ ഉതകുന്ന ഇമെയിലുകളോട്‌ മുഖം തിരിക്കുന്നവരാണത്രേ. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നാലു ശതമാനംപേര്‍ മാത്രമേ പൂര്‍വ്വകാമുകിയ്‌ക്ക്‌ അല്ലെങ്കില്‍ കാമുകന്‌ സുഖമാണോ എന്നന്വേഷിച്ചിട്ടുള്ളു.

മൂന്ന്‌ ശതമാനം ആളുകളും അവരുടെ പൂര്‍വ കാമുകിമാരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാണെന്ന്‌ അറിയാനാണ്‌ ആകാംഷ കാണിക്കുന്നത്‌.

ഇതെല്ലാം കഴിഞ്ഞാല്‍പ്പിന്നെ സ്വന്തം പേര്‌ തിരയാനാണ്‌ എല്ലാവര്‍ക്കും താല്‍പര്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 59ശതമാനം പേരും നെറ്റില്‍ സ്വന്തം പേര്‌ തിരഞ്ഞിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+