സിയാലിന്റെ വരുമാനത്തില്‍ 25%വര്‍ധനവ്

സിയാലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംസ്ഥാനത്ത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
173 കോടി രൂപയാണ് വിമാനത്താവളത്തില്‍ നിന്നുള്ള 2008ലെ വിറ്റുവരവ്. ഇതില്‍ 82.60 കോടിരൂപ വ്യോമയാന മേഖലയില്‍ നിന്നും 82കോടി രൂപ വ്യോമയാന ഇതരമേഖലയില്‍ നിന്നുമാണ്.
വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായ പാര്‍ക്കും ഒരു ഗോള്‍ഫ് കോഴ്‌സും തുടങ്ങാന്‍ സിയാലിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗോള്‍ഫ് കോഴ്‌സ് സ്ഥാപിക്കാനായിഅത്താണിയില്‍ 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കാനായി സിയാലിനോട് ചേര്‍ന്ന് മികച്ച വര്‍ക്‌ഷോപ്പ് തുടങ്ങാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications