കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക്‌ അഭിമാനമുഹൂര്‍ത്തം: മാധവന്‍ നായര്‍

  • By Staff
Google Oneindia Malayalam News

Madhavan Nair
ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ചന്ദ്രവാഹനമായ ചന്ദ്രയാന്‍ ചന്ദ്രനില്‍ ജലം കണ്ടെത്തിയത്‌ ഇന്ത്യയ്‌ക്ക്‌ അഭിമാനമാണെന്ന്‌ ഐഎസ്‌ഐര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ചാന്ദ്രദൗത്യം പരാജയമാണെന്ന ചിലരുടെ പ്രചാരണം തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ പരാജയമായിരുന്നുവെന്നും അത്‌ ചന്ദ്രനില്‍ തകര്‍ന്നുവീണുമെന്നുമൊക്കെ പലയിടങ്ങളില്‍ നിന്നും അപവാദം ഉയര്‍ന്നിരുന്നു. ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ നാസയുടെ പ്രഖ്യാപനം. ദൗത്യം 110 ശതമാനം വിജയമായിരുന്നുവെന്ന്‌ നമുക്കിപ്പോള്‍ പറയാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന നാസയുടെ പ്രഖ്യാപനത്തിന്‌ പിന്നാലെ വെള്ളിയാഴ്‌ച രാവിലെ ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ടുപിടുത്തത്തില്‍ 'മൂണ്‍ ഇംപാക്ട്‌ പ്രോബ്‌' ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപകരണങ്ങള്‍ നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ ചന്ദ്രനില്‍ പതിച്ചപ്പോള്‍ത്തന്നെ ചന്ദ്രനില്‍ ജലാംശമുണ്ടെന്നതിന്‌ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നു.

ബഹിരാകാശ പഠന ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ചന്ദ്രനില്‍ ജലമുണ്ടെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്‌. കടലുപോലെയോ തടാകം പോലെയോ അല്ല ചന്ദ്രനില്‍ ജലസാന്നിധ്യമുള്ളത്‌. പാറയിലും മണ്ണിലുമായി ജലകണികകളുടെ സാന്നിധ്യമുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഒരു ടണ്‍ മണ്ണില്‍ അരലിറ്റര്‍ വെള്ളമുണ്ടാകുമെന്നാണ്‌ കണക്ക്‌. ഇത്‌ പ്രതീക്ഷിച്ചതിനേക്കാളും കൂടുതലാണ്‌. ചന്ദ്രനില്‍ ഇതേവരെ ജീവസാന്നിധ്യം കണ്ടെത്തിയിട്ടില്ല. ചന്ദ്രയാന്‍ 2 ഇതിനെക്കുറിച്ച്‌ വിശദമായി പഠനം നടത്തും.

ചന്ദ്രനെ ഇപ്പോള്‍ വലംവയ്‌ക്കുന്ന അമേരിക്കന്‍ നിര്‍മ്മിത ഉപഗ്രഹത്തിനും ചന്ദ്രയാന്‍ ഒന്നിന്‌ സംഭവിച്ചതിന്‌ സമാനമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്‌- മാധവന്‍ നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X