മുല്ലപ്പെരിയാര്‍: സര്‍വ്വേയ്‌ക്കെതിരെ കരുണാനിധി
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സര്‍വ്വേ നടത്തുന്നത് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കരുതെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി.
സര്‍വ്വേയ്‌ക്ക് നല്‍കിയ അനുമതി റദ്ദാക്കാമെന്ന ഉറപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തമിഴ്‌നാടിന് നല്‍കിയിട്ടുണ്ടെന്ന് ഡിഎംകെ നേതൃത്വം സൂചിപ്പിച്ചിരുന്നു. എന്നാല്‍ വനംപരിസ്ഥിതി മന്ത്രി ജയറാം രമേഷം ഇക്കാര്യം നിഷേധിച്ചു.
സര്‍വ്വേ നടത്താന്‍ മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയ ദിവസം മുതല്‍ തമിഴ്‌നാട് ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാഴാവ്‌ച കരുണാനിധി നല്‍കിയ കത്തിലെ ആശങ്കകള്‍ ഡിഎംകെ കേന്ദ്രമന്ത്രി എ രാജ പരിസ്ഥിതി മന്ത്രിയെ അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന കാര്യം കേരളം തന്നെ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി അനുമതി മരവിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയതിന്റെ കാരണങ്ങള്‍ മാത്രമേ താന്‍ രാജയോട് പറഞ്ഞിട്ടുള്ളുവെന്നാണ് മന്ത്രിയുടെ പക്ഷം. മുല്ലപ്പെരിയാറില്‍ സര്‍വ്വേ നടത്തുന്നതും അണക്കെട്ട് നിര്‍മ്മിക്കുന്തനുമെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് കരുണാനിധിയുടെ കത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications