നായയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മുംബൈ: നായയെ മാനഭംഗപ്പെടുത്തുക, സാധ്യമായ കാര്യം വല്ലതുമാണോയെന്ന് തോന്നുന്നുണ്ടാകും. എന്നാലിതാ നായയെ മാനഭംഗപ്പെടുത്തി കുറ്റത്തിന് അറസ്റ്റിലായ ഒരു ടാക്‌സി ഡ്രൈവര്‍ കോടതി കേറുന്നു.
മുംബൈ സ്വദേശിയായ മഹേഷ് കാമത്ത് ആണ് നായയുമായി ലൈംഗിക ബന്ധം പലര്‍ത്തിയതിന്റെ പേരില്‍ അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
തനിക്ക് ജാമ്യം നല്‍കണമെന്ന വാദത്തിന് കാമത്ത് നല്‍കുന്ന വിശദീകരണം കുറ്റകൃത്യത്തിന്റെ ഇരയില്‍ നിന്നും പൊലീസിന് ഇതേവരെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. ആഗസ്റ്റ് മുപ്പതിനാണ് ടാര്‍ഡിയോയില്‍വച്ച് ഇയാള്‍ അറസ്‌റ്റിലായത്.
ഐപിസി 377ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഇതുകൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയുന്ന നിയമവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
താന്‍ നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് കാമത്ത് പറയുന്നത്. ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് ഫയലില്‍ സ്വീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.


Click it and Unblock the Notifications