പിണറായിക്ക് ചുറ്റും ഉപജാപകവൃന്ദം: സെബാസ്റ്റ്യന്‍

ഉപജാപക വൃന്ദം പറയുന്ന അസത്യങ്ങളാണ് പിണറായി വിശ്വസിക്കുന്നത്. അടിയന്തരാവസ്ഥക്കു മുമ്പ് ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ കൈക്കൊണ്ട അതേനടപടിയാണ് പിണറായി വിജയനും സിപിഎമ്മും ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഇത് പാര്‍ട്ടിക്ക്‌് ഗുരുതരമായ ദോഷങ്ങള്‍ വരുത്തിവയ്‌ക്കും- സെബാസ്‌റ്റിയന്‍ പറഞ്ഞു.
ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ തനിക്കെതിരെ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എനിക്ക് പാര്‍ട്ടി സീറ്റ് നല്‍കാത്തതിന് പിന്നില്‍ ഈ ഉപചാപക വൃന്ദം പ്രവര്‍ത്തിച്ചതായി സംശയമുണ്ട്.
പിണറായിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അപ്പോള്‍ അക്കാര്യങ്ങളെല്ലാം വിശ്വസിച്ചുവെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് പൊതുവേദിയില്‍പ്പോലും എന്നെ വിമര്‍ശിക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
ഇത്തരം നടപടിയിലൂടെ പാര്‍ട്ടിയിലെ പലരെയും അദ്ദേഹം വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ശാസിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. എന്നാല്‍ പൊതുവേദിയില്‍ ശാസിക്കുന്ന രീതി ശരിയല്ല- സെബാസ്റ്റ്യന്‍ പറഞ്ഞു.












Click it and Unblock the Notifications