പിണറായിയുടെ ഹര്‍ജിയെക്കുറിച്ച് അറിയില്ല: ശര്‍മ്മ

അഭിഭാഷകന്‍ മുഖേന സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി നല്‍കേണ്ട സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയതില്‍ തനിക്കുശേഷം വൈദ്യുതി മന്ത്രിയായ എസ് ശര്‍മ്മയ്‌ക്ക വീഴ്‌ച പറ്റിയതായി വിജയന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സമ്മതപത്രത്തിന്റെ കരടുരൂപം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചശേഷം ലാവലിന്‍ കമ്പനി പലതവണ അഭ്യര്‍ഥിച്ചിട്ടും സമ്മതപത്രം ഒപ്പുവയ്‌ക്കുന്നതില്‍ തന്റെ പിന്‍ഗാമികള്‍ പരാജയപ്പെട്ടതുമൂലമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭിക്കാതെ പോയതെന്ന് ഹര്‍ജിയുടെ നാലാമത്തെ ഖണ്ഡികയിലാണ് പറയുന്നത്.
ഏഴാം ഖണ്ഡികയുടെ പത്താമത്തെ അനുഛേദത്തില്‍ ശര്‍മയുടെ പേര് എടുത്തുപറയുന്നുണ്ട്. മുഖ്യമന്ത്രി ഇ കെനായനാരുടെ നേതൃത്വത്തില്‍ 1997 ജൂണില്‍ കാനഡ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തില്‍ അംഗമായാണ് ലാവലിന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായ കടവൂര്‍ ശിവദാസനും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഫണം സ്വരൂപിക്കുന്നതില്‍ വീഴ്‌ച വരുത്തിയതായും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications