ചെക്ക് കേസില്‍ നടന്‍ വിജയകുമാറിന് വാറണ്ട്

തൃക്കാക്കര ചന്ദ്രാലയത്തില്‍ വികെ മാധവന്റെ ഭാര്യ ഫിലോമിന നല്‍കിയ പരാതിയിലാണ് നടപടി. ഫിലോമിനയുടെ മകന് അമേരിക്കയില്‍ ജോലി വാഗ്‌ദാനംചെയ്‌ത് ആറ് ലക്ഷം രൂപ വിജയകുമാര്‍ വാങ്ങിയിരുന്നു. ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിജയകുമാര്‍ തിരികെ നല്‍കിയ 1.70 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയ വിവരം അറിയിച്ചിട്ടും തുക നല്‍കാന്‍ വിജയകുമാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഫിലോമിന കോടതിയെ സമീപിച്ചത്.
കേസ് പരിഗണനയ്‌ക്ക് വന്നിട്ടും വിജയകുമാര്‍ പലതവണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വാറണ്ട് അയക്കാന്‍ കോടതി ഉത്തരവിട്ടത്. അടുത്തിടെ 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന വിജയകുമാറിനെ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു.












Click it and Unblock the Notifications