ചന്ദ്രനില്‍ ജലസാന്നിധ്യം: നാസ സ്ഥിരീകരിച്ചു

ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-1 കണ്ടെത്തിയതായി അമേരിക്കയിലെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സ്ഥിരീകരിച്ചു. ചന്ദ്രനില്‍ മനുഷ്യന് കാലുകുത്തിയതിന് ശേഷമുള്ള ഏറ്റഴും വലിയ കണ്ടെത്തലാണിതെന്ന് വ്യാഴാഴ്ച രാത്രി വൈകി നടത്തിയ മാധ്യമസമ്മേളനത്തില്‍ നാസ പ്രഖ്യാപിച്ചു.
ചന്ദ്രയാന്‍ ദൗത്യത്തിന് നേതൃത്വം നല്കിയ ഐഎസ്ആര്‍ഒയെ നാസ അഭിനന്ദിച്ചു. ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍(എം3) എന്ന പരീക്ഷണോപകരണത്തില് നിന്നുമാണ് ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്നതിന് തെളിവ് ലഭിച്ചത്.
ചന്ദ്രന്റെ ധ്രുവങ്ങള്‍ മുതല്‍ അറുപത് ഡിഗ്രി അക്ഷാംശം വരെ വ്യാപിക്കുന്ന വിസ്തൃതമായ ഉപരിതലത്തില്‍ പാറകളിലും രാസസംയുക്തങ്ങളിലും കലര്‍ന്ന രീതിയില്‍ ജലതന്മാത്രകള്‍ സമൃദ്ധമാണെന്നാണ് സംശയാതീതമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
ചന്ദ്രനിലെ ഒര ഘനമീറ്റര്‍ മണ്ണില്‍ നിന്നും ഏകദേശം ഒരു ലിറ്റര്‍ വെള്ളം ലഭിക്കുമെന്ന കണ്ടെത്തലിന് ചന്ദ്രയാന്റെ അനുബന്ധ പരീക്ഷണോപകരണങ്ങളായിരുന്ന ഐഎസ്ആര്‍ഒയുടെ മൂണ്‍ ഇംപാക്ട് പ്രോബ്, ഹൈപ്പര്‍ സ്പെക്ടറല്‍ ഇമേജര്‍ എന്നിവ അയച്ചു തന്നിരുന്ന വിവരങ്ങളുടെ വിശകലനവും സഹായിച്ചു.
രണ്ട് ഹൈഡ്രജന്‍ അണുക്കളും ഒരു ഓക്സിജന്‍ അണുവും ചേരുന്ന ജലതന്മാത്രകള്‍ കൂടാതെ ഓരോ ഹൈഡ്രജന്‍, ഓക്സിജന്‍ അണുക്കള്‍ ചേരുന്ന ഹൈഡ്രോക്സിലും ചന്ദ്രോപരിതലത്തിലുണ്ടെന്ന് വ്യക്തമായി.
ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ചന്ദ്രയാന്റെ കണ്ടെത്തല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോക്ടര്‍ ജി മാധവന് നായര്‍ പറഞ്ഞു. 2008 ഒക്ടോബറില്‍ വിക്ഷേപിച്ച ചന്ദ്രയാന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് അവസാനത്തോടെ നിലക്കുകയായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications