കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിടിബിടി: ഇന്ത്യന്‍ നിലപാട്‌ തത്വാധിഷ്‌ഠിതം

  • By Staff
Google Oneindia Malayalam News

SM Krishna
യുണൈറ്റഡ്‌ നേഷന്‍സ്‌: സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി) ഒപ്പുവെയ്‌ക്കേണ്ടെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന്‌ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ. കരാറില്‍ ഒപ്പിടേണ്ടെന്ന ഇന്ത്യയുടെ നിലപാട്‌ തത്ത്വാധിഷ്‌ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയെ ആണവായുധമുക്തമാക്കാനുള്ള നിര്‍ണായകപ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏകകണ്‌ഠമായി അംഗീകരിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ എസ്‌എം കൃഷ്‌ണ ഇന്ത്യയുടെ നിലപാട്‌ വ്യക്തമാക്കിയത്‌.

ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഒരുപാട്‌ സുപ്രധാന വിഷയങ്ങളെ ആശ്രയിച്ചാണ്‌ ഈ നിലപാട്‌ നിലനില്‍ക്കുന്നത്‌. സമര്‍ദ്ദത്തിനു വഴങ്ങില്ല. നിലപാടില്‍ മാറ്റം വരുത്താനുള്ള തക്കതായ കാരണങ്ങള്‍ നിലവിലില്ല. ആണവായുധം രാജ്യത്തിന്‍റെ സുരക്ഷയുടെ ഭാഗമാണ്‌. ഇക്കാര്യത്തെക്കുറിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും കൃഷ്‌ണ പറഞ്ഞു.

ആണവനിര്‍വ്യാപന കരാറിലെ (എന്‍ടിപി) എല്ലാ വ്യവസ്ഥകളും പാലിക്കാനും ആണവായുധപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി) അംഗീകരിക്കാനും വ യുഎസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാസമിതി യോഗം പ്രമേയത്തിലൂടെ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന യു. എന്‍. സുരക്ഷാ കൗണ്‍സിലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാംസരണ്‍ പിറ്റ്‌സ്‌ബര്‍ഗില്‍ തള്ളിക്കളഞ്ഞു. ഇന്ത്യ ആണവനിര്‍വ്യാപനത്തിന്‌ എതിരാണെന്ന്‌ ഇതിന്‌ അര്‍ഥമില്ലെന്നും ശ്യാംസരണ്‍ പറഞ്ഞു.

അതേ സമയം സിടിബിടി കരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയ്‌ക്ക്‌ മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്‌. ഇന്ത്യയുള്‍പ്പെടെ എട്ട്‌ രാജ്യങ്ങളെ സമര്‍ദ്ദം ചെലുത്തി കരാറിന്റെ ഭാഗമാക്കണമെന്ന്‌ ഉന്നതതല യോഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു. ആണവവിമുക്ത ലോകത്തിനുള്ള അടിസ്ഥാന ശിലയാണ്‌ ആണവനിര്‍വ്യാപന കരാര്‍. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും ആണവവിമുക്ത പ്രചാരണത്തിനും കരാര്‍ സഹായിക്കുമെന്നും മൂണ്‍ ചൂണ്ടിക്കാട്ടി. ആണവ ആയുധങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ യുഎസും റഷ്യയും ധാരണയായിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X