ആണവനിര്‍വ്യാപനത്തിന് യുഎന്‍ പ്രമേയം

ആണവ നിര്‍വ്യാപന കരാറിലെ എല്ലാ വ്യവസ്ഥകളും പാലിയ്‌ക്കാനും അപകടകരമായ ആണവ ആയുധപ്പന്തയത്തിലേയ്‌ക്ക് ലോകരാഷ്‌ട്രങ്ങളെ കൊണ്ടു ചെന്നെത്തിയ്‌ക്കുന്ന സാഹചര്യമുണ്ടാകാതിരിയ്‌ക്കാന്‍ ആണവപരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി) അംഗീകരിക്കേണ്ടത് ഒരോ രാജ്യത്തിന്റേയും കടമയാണെന്നും പ്രമേയം ചൂണ്ടിക്കാണിയ്‌ക്കുന്നു. അതേ സമയം നിലവിലെ രൂപത്തില്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്ന മുന്‍ നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ആണവ നിര്‍വ്യാപന കരാര്‍ അപര്യാപ്‌തവും വിവേചനപരവുമാണെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.
പതിനഞ്ചംഗ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് പ്രമേയം പാസാക്കുന്നതായി പ്രഖ്യാപിച്ചത്. ആണവായുധങ്ങള്‍ പൂര്‍ണമായും ഇല്ലായ്‌മ ചെയ്യുകയാണ് ലക്ഷ്യമെന്നും ലക്ഷ്യം നേടുക വലിയ വെല്ലുവിളിയാണെന്നും ഒബാമ പറഞ്ഞു. എന്‍ടിപിയില്‍ ഒപ്പുവെയ്‌ക്കാന്‍ എല്ലാ രാജ്യങ്ങളോടും അമേരിക്ക നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
അതേ സമയം ഒരു നിരായുധീകരണ രാജ്യമായി ഇന്ത്യയ്‌ക്ക് കരാര്‍ അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി നല്‍കിയ കത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications