എയര്‍ ഇന്ത്യ പൈലറ്റുമാരും സമരത്തിലേക്ക്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. പൈലറ്റുമാരുടേയും മറ്റ് ഓഫീസര്‍മാരുടേയും ആനുകൂല്യങ്ങളില്‍ 50 ശതമാനം വരെ കുറവ് വരുത്താന്‍ വ്യാഴാഴ്‌ച ചേര്‍ന്ന എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചേര്‍ന്ന് പ്രതിദിനം 500 ഓളം സര്‍വീസുകളാണ് നടത്തുന്നത്. പൈലറ്റുമാരുടെ സമരപ്രഖ്യാപനത്തിന് ശേഷവും സര്‍വീസുകള്‍ ഒന്നും മുടങ്ങിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സമരത്തെ ശക്തമായി നേരിടുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications